പന്തളം: 'യുവത്വം​മാറ്റത്തിന്റെ കർമ്മശക്തി' എന്ന വിഷയത്തെപ്പറ്റി ഉള്ളന്നൂർ ഗാന്ധിസ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രഭാഷ​ണസദസ് കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗം ഡോ. ജിനു സക്കറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. പി ബി മധു, പി.കെ.കവിരാജൻ, ജി.രാമരാജൻ, കെ.എൻ.സോമരാജൻ, അരുൺ മോഹൻ, വി.മനു എന്നിവർ പ്രസംഗിച്ചു.