
അടൂർ : മണ്ണടി ദേശകല്ലുംമൂട് അക്ഷര ഗ്രന്ഥശാലയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ വിമുക്തി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസിധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. കെ.ബി.റിഷാദ് അദ്ധ്യക്ഷതവഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ശോഭന.എൽ, ദിശാമെമ്പർ കെ.ഹരിപ്രസാദ് എന്നിവർ ക്ലാസെടുത്തു. വായനശാലയ്ക്ക് അനുവദിച്ച മൈക്ക് സെറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സരസ്വതി നിർവഹിച്ചു. വാർഡ് മെമ്പർ ആർ.ശോഭ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.താജുദ്ദീൻ, ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്.പ്രദീപ്, മുൻ പഞ്ചായത്ത് മെമ്പർ സന്താനവല്ലി, ആര്യമോഹൻ എന്നിവർ പ്രസംഗിച്ചു.