kpms
പ്രാതിനിധ്വ പ്രക്ഷോഭയാത്രയ്ക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണം കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പി.എം. വിനോദ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കെ.പി.എം.എസ് ജനറൽ സെക്രട്ടറി പി.എം.വിനോദ് നയിക്കുന്ന പ്രാതിനിധ്വ പ്രക്ഷോഭയാത്രയ്ക്ക് ചെങ്ങന്നൂരിൽ സ്വീകരണം നൽകി. യാത്രയുടെ ജില്ലയിലെ സമാപനവും ചെങ്ങന്നൂരിലായിരുന്നു. പട്ടിക വിഭാഗ വികസന നയം പ്രഖ്യാപിക്കുക, എയ്ഡഡ് സ്വകാര്യ താത്കാലിക നിയമനങ്ങളിൽ പട്ടികവിഭാഗ സംവരണം നടപ്പിലാക്കുക തുടങ്ങിയ 16ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര. നവംബർ മാസത്തിൽ ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തും. ചെങ്ങന്നൂരിലെ സ്വീകരണം പി.എം വിനോദ് ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ് വേണുഗോപാൽ, സെക്രട്ടറി വി.ബി. രാജൻ, ആലംക്കോട് സുരേന്ദ്രൻ, കെ.വിദ്യാധരൻ, കെ.കെ. സൈജു, സി. രാജപ്പൻ, സി.കെ. തമ്പി, സുരേഷ്ബാബു, രമണിക സന്തോഷ്, ഷാനവാസ് എന്നിവർ പ്രസംഗിച്ചു.