പത്തനംതിട്ട: നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ആരാധനാലയം അടച്ചുപൂട്ടാൻ പൊലിസ് നോട്ടീസ് പതിച്ചു. ഓമല്ലൂർ പുത്തൻപീടികയിൽ പാസ്റ്റർ ബിനു വാഴമുട്ടം നടത്തിക്കൊണ്ടിരുന്ന എലോഹിം ഗ്ലോബൽ വർഷിപ് സെന്ററിനെതിരെയുള്ള ഹൈക്കോടതി

ഉത്തരവിനെ തുടർന്ന് പൊലീസും പഞ്ചായത്ത് അധികൃതരും ചേർന്നാണ് നടപടി സ്വീകരിച്ചത്. ലൈസൻസില്ലാതെയും ശബ്ദ മലിനീകരണത്തോടെയും പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ പരാതികളുയർന്നിരുന്നു.

ആരാധാനാലയം നടത്തിപ്പുകാർ വാതിൽ തുറക്കാതെ അകത്തിരുന്നതിനാൽ കോടതി ഉത്തരവും നോട്ടീസും ഭിത്തിയിൽ പതിച്ച് പൊലീസ് മടങ്ങി.