venmoney
ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി ആരംഭിച്ച വെണ്മണി ഗ്രാമോത്സവം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂർ ബോട്ട് ലീഗിനോടനുബന്ധിച്ച് ചെങ്ങന്നൂർ പെരുമയുടെ ഭാഗമായുള്ള വെണ്മണി ഗ്രാമോത്സവം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സി.സുനിമോൾ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ ആർ.രാജഗോപാലൻ രചിച്ച മഞ്ചേരിയിലെ സ്വർണ മാല എന്ന പുസ്തകത്തിന്റെ പ്രകാശനവും എം.എൽ.എ നിർവഹിച്ചു. ഗ്രന്ഥശാല സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജി.കൃഷ്ണകുമാർ പുസ്തകം ഏറ്റുവാങ്ങി. ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, ജെബിൻ പി.വർഗീസ്, സൗമ്യ റെനി, സൂര്യ അരുൺ , സ്റ്റീഫൻ ശമുവേൽ , സുധർമ എം.കെ, സ്‌നേഹജ ഗ്ലോറി , നെൽസൺ ജോയി, ഹരികുമാർ സി.കെ, ശ്രീകുമാർ കോയിപ്രം, എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങളുടെ തിരുവാതിര കളിക്ക് കവി സരോജിനി ഉണ്ണിത്താൻ ദീപം തെളിച്ചു. സംഘാടക സമിതി ചെയർമാൻ പി.ആർ രമേശ് കുമാർ സ്വാഗതം പറഞ്ഞു.