 
അടൂർ : അടൂർ ബൈപാസിൽ തിങ്കളാഴ്ച്ച വീടിനുമുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും ഭാര്യയെയും മറ്റും മർദ്ദിച്ച കേസിൽ മൂന്ന് പേരെ അടൂർ പൊലീസ് പിടികൂടി. പെരിങ്ങനാട് മുണ്ടപ്പള്ളി കാർത്തികനിവാസിൽ അജയ് (23), പെരിങ്ങനാട് ചെറുപുഞ്ച കലതിവിളയിൽ നിഖിൽ സോമൻ (21), പെരിങ്ങനാട് പള്ളിക്കൽ മേലൂട് ശ്രീനിലയം വീട്ടിൽ ശ്രീനി സന്തോഷ് (25) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാളം ഉഷസ് വീട്ടിൽ സോമന്റെ മകൻ വിഷ്ണു സോമ(33) ന്റെ പരാതിയിലെടുത്ത കേസിലാണ് നടപടി. ദീപാവാlലി ദിവസം പ്രതികൾ ഉൾപ്പടെയുള്ള പതിനഞ്ചോളം വരുന്ന സംഘം ബൈപാസിൽ പടക്കം പൊട്ടിച്ചിരുന്നു, വിഷ്ണുവിന്റെ കുടുംബവീടിനു മുന്നിലും പടക്കംപൊട്ടിച്ചത് ചോദ്യം ചെയ്തപ്പോൾ പ്രകോപിതരായ പ്രതികൾ, അക്രമിച്ചതായാണ് കേസ്. അടൂർ ഡി.വൈ.എസ്. പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ.പൊലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിളുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.എസ് ഐമാരായ ധന്യ കെ എസ്, വിപിൻ, സി പി ഓമാരായ അനീഷ്, പ്രവീൺ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.