പ​ത്ത​നം​തി​ട്ട: ബൈ​ക്കി​ടി​ച്ച് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ഒ​ന്നാം വാർ​ഡ് കൗൺ​സി​ലർ ശോ​ഭാ കെ. മാ​ത്യു​വി​നും ഭർ​ത്താ​വ് വിൻ​സെന്റ് മാ​ത്യു​വി​നും പ​രി​ക്ക്. ബു​ധ​നാ​ഴ്​ച രാ​ത്രി എ​ട്ട​ര​യോ​​ടെ പ​ത്ത​നം​തി​ട്ട റിം​ഗ് റോ​ഡിൽ നി​ന്ന് അ​ഞ്ച​ക്കാ​ലാ​യി​ലേ​ക്ക് തി​രി​യു​മ്പോ​ഴാ​ണ് അ​പ​ക​ടം. സ്​കൂ​ട്ട​റിൽ വ​രി​ക​യാ​യി​രു​ന്ന ഇ​രു​വ​രേ​യും വെ​ട്ടു​പ്പു​റം ഭാ​ഗ​ത്തു നി​ന്നും വ​ന്ന ബൈ​ക്ക് ഇ​ടി​ച്ചു വീ​ഴ്​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പ​ത്ത​നം​തി​ട്ട ജ​ന​റൽ ആ​ശു​പ​ത്രി​യിൽ പ്രാ​ഥ​മി​ക ചി​കി​ത്സ നൽ​കി​യ ശേ​ഷം തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്കൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.