intuc
മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു .

പത്തനംതിട്ട : ക്ഷേമനിധി ബോർഡിൽ അംഗങ്ങൾ ആയിട്ടുള്ളവരുടെ വിവരം പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
ബസ്, ലോറി, മറ്റു ഭാരവാഹനങ്ങളുടെ ടാക്‌സ് അടക്കുമ്പോൾ തൊഴിലാളി ക്ഷേമനിധി അംഗത്വം നിർബന്ധമാക്കിയതിനെ തുടർന്ന് പല ഉടമകളും യഥാർത്ഥ തൊഴിലാളികളുടെ വിവരം മറച്ചുവച്ചു ബന്ധുക്കളുടെ പേരിലാണ് അംഗത്വം എടുക്കുന്നത്. ഇതുകാരണം യഥാർത്ഥ തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്ന് അംഗത്വം എടുക്കുവാൻ കഴിയാതെവരുന്നു. ഇത് പുനപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ.ഡി.ജോൺ അദ്ധ്യക്ഷത വഹിച്ചു. ഹരികുമാർ പൂതങ്കര, തോട്ടുവ മുരളി, എ.ജി.ആനന്ദംപിള്ള, എൻ.ജയകുമാർ, സജി കെ.സൈമൺ, രാജു കുമ്പഴ, ജി.ശ്രീകുമാർ, സി.കെ.അർജുനൻ, പി.കെ.മുരളി, മോഹൻകുമാർ കോന്നി, ഷാജി വായ്പൂർ, പ്രസാദ് തുമ്പമൺ, അംജിത്ത് അടൂർ, സജി തോട്ടത്തുമല, കെ.എൻ.രാജൻ എന്നിവർ സംസാരിച്ചു.