മല്ലപ്പള്ളി : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കല്ലൂപ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മേളനം നടത്തി.ജില്ലാ കൺവീനർ അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) തിരുവല്ല നിയോജക മണ്ഡലം സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ, റെജി പോൾ, റെനി റ്റി വൈ എന്നിവർ പ്രസംഗിച്ചു.