കോന്നി: കോൺഗ്രസ് തണ്ണിത്തോട് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഒന്നാം നിലയുടെ നിർമ്മാണം 29 ന് അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും. പാലിയേറ്റിവ് കെയർ യുണിറ്റ് ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം നൽകിയ കെ വി തോമസിൽ നിന്ന് വസ്തുവിന്റെ രേഖകൾ ഡി.സി.സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ ഏറ്റുവാങ്ങും. കേരളസർവകാലശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ വി.വി. ജിഷ്ണുവിനെ അനുമോദിക്കും.