അടൂർ :സി.ബി.എസ്.സി സ്കൂളുകളുടെ കൂട്ടായ്മയായ സഹോദയയുടെ ആലപ്പുഴ, പത്തനംതിട്ട ജില്ലാ കലോത്സവം ഇന്നും നാളെയും ഏഴംകുളം നാഷണൽ സെൻട്രൽ സ്കൂളിൽ നടക്കും. ഇന്ന് രാവിലെ 8.15ന് സ്കൂൾ മാനേജർ കെ.കെ മത്തായി ഉദ്ഘാടനം ചെയ്യും. ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കും.59 ഇനങ്ങളിലാണ് മത്സരം.നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം നടത്തും. സഹോദയ സെക്രട്ടറി സി സുനിൽകുമാർ, ഗായത്രി സെൻട്രൽ സ്കൂൾ ചെയർമാൻ സി ഷാജി, എസ്.എൻ സെൻട്രൽ സ്കൂൾ മാനേജർ ചന്ദ്രദാസ്, ഫാ റോയ് ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.