q

അടൂർ : ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ജനസംഖ്യാധിഷ്ഠിത ജീവിത ശൈലി രോഗ നിർണയ സ്ക്രീനിംഗ്‌ പന്തളം തെക്കേക്കര പഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദ് ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ശ്രീകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിദ്യാധര പണിക്കർ,മെഡിക്കൽ ഓഫീസർ ഡോ. ശ്യാംപ്രസാദ്, വാർഡ് മെമ്പർമാരായ പൊന്നമ്മ വർഗീസ്, അംബിക ദേവരാജൻ, ഹെൽത്ത്‌ സൂപ്പർവൈസർ കൃഷ്ണദാസ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജയരാജ്‌. ബോബി പി. തോമസ് എന്നിവർ പ്രസംഗിച്ചു.