
തെങ്ങമം : യുവരശ്മി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിമുക്തി - ലഹരി വിരുദ്ധ സെമിനാർ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി തെങ്ങമം ഗോപകുമാർ, എക്സൈസ് പ്രിവന്റീവ് ഒാഫീസർ എം.കെ.വേണുഗോപാൽ ക്ലാസ് നയിച്ചു. വാർഡ് മെമ്പർ ശ്രീജ, അനു.സി, ബിനു വെള്ളച്ചിറ, ബി.വിജയകുമാർ, സന്തോഷ്, വിമൽ കൈതയ്ക്കൽ, തോട്ടുവാ പി.മുരളി, എസ്.പി.സന്തോഷ്, ബാലചന്ദ്രൻപിള്ള, ഷിബുലാൽ, ശോഭാസുരേഷ്, പ്രിയ.ജി, ഷീബാലാലി, ലൈബ്രേറിയൻ വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.