ഇളമണ്ണൂർ : പൂതങ്കര ചാപ്പാലിൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി വ്രതവും പൂജയും 30 ന് നടക്കും. രാവിലെ 6.30 ന് മഹാഗണപതിഹോമം, 7.15 ന് സ്കന്ദപുരാണ പാരായണം, 10 ന് പഞ്ചാമൃതാഭിഷേകം, 10.45 ന് സമൂഹപ്രാർത്ഥന, സ്കന്ദഷഷ്ഠി പൂജ, ഉച്ചയ്ക്ക് 12 ന് കലശാഭിഷേകം, 12.15 ന് ഭസ്മാഭിഷേകം, 12.30 ന് ഉച്ചപൂജ, 12.45 ന് പ്രസാദവിതരണം.