lehari

പന്തളം : പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നഗരസഭാ കൗൺസിലർ ശോഭനാകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.പി.ജെ.പ്രദീപ് കുമാർ അദ്ധ്യക്ഷതവഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വി.ഹരീഷ് കുമാർ വിഷയാവതരണം നടത്തി. പ്രൊഫ.കെ.വിജയൻ, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ജി.പൊന്നമ്മ, പി.കെ.ചന്ദ്രശേഖരൻ പിള്ള, വിനോദ് മുളമ്പുഴ, ലൈബ്രറി കൗൺസിൽ അംഗം എൻ.പ്രദീപ് കുമാർ, ഉണ്ണികൃഷ്ണൻ പൂഴിക്കാട് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ശിവൻകുട്ടി സ്വാഗതവും കമ്മിറ്റിയംഗം എം.കെ.മുരളീധരൻ നന്ദിയും പറഞ്ഞു.