പന്തളം : തോന്നല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വിമുക്തി മിഷന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺ യു.രമ്യ ഉദ്ഘാടനം ചെയ്തു. കൗൺസിലർ രാധാവിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് എസ്. കെ. വിക്രമൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസർ വി ഹരീഷ് കുമാർ ക്ലാസ് നയിച്ചു. ശിവശങ്കരപ്പിളള, ഗീതാരാജൻ, വിനോദ് മുളമ്പുഴ, സ്വർണ്ണമ്മ പി. കെ , പി ജി രാജൻബാബു, സന്തോഷ് ആർ. എന്നിവർ പ്രസംഗിച്ചു.