28-pdm-nss

പന്തളം: പന്തളം എൻ.എസ്.എസ് യൂണിയൻ സ്വയം സഹായ സംഘങ്ങൾക്ക് 1.75 കോടി രൂപ ധനശ്രീ പദ്ധതി പ്രകാരം വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.കെ പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരൻപിള്ള ,ആർ സോമനുണ്ണിത്താൻ, സി.ആർ ചന്ദ്രൻ മോഹനൻ പിള്ള ഹരിശങ്കർ ,രശ്മി, ജി ശങ്കരൻനായർ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.