തട്ട : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 1255-ാം നമ്പർ പാറക്കര - ഇടമാലി ശാഖയുടെ പൊതുയോഗം, മെറിറ്റ് അവാർഡ്മേള, സ്കോളർഷിപ്പ് വിതരണം എന്നിവ നടന്നു. അടൂർ യൂണിയൻ ചെയർമാൻ അഡ്വ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് സുജാത അദ്ധ്യക്ഷതവഹിച്ചു.മെറിറ്റ് അവാർഡും സ്കോളർഷിപ്പുകളും യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി പി. കെ. ഭാസ്കരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ ശാന്തികൃഷ്ണ നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി.