റാന്നി: നാറാണംമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂൾ, കുടമുരുട്ടി ആയൂർവേദ ഡിസ്പൻസറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറൻപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം തോമസ് ജോർജ് , ഹെഡ് മിസ്ട്രസ് ബിജി കെ.നായർ , ഡോ.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, ക്വിസ് എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി.