അടൂർ : ലഹരിമുക്തകേരളം പരിപാടിയുടെ ഭാഗമായി പന്നിവിഴ സന്തോഷ് വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദീപം തെളിയിച്ചു. പ്രസിഡന്റ് വി.എൻ മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.എസ് ഗിരീഷ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. പി.എൻ കൃഷ്ണൻകുട്ടി,ഓമന ശശിധരൻ, വി.മാധവൻ, എ.രാമചന്ദ്രൻ,എം.ജോസ്,മനു വിത്സൻ തുടങ്ങിയവർ പങ്കെടുത്തു.