കൂടൽ: കൂടൽ ഗവ.വൊക്കേഷണൽ ഹയർ ​ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ​ വൊക്കേഷണൽ ടീച്ചർ (OFE) തസ്തികയിൽ ദിവസവേതന ​ അടിസ്ഥാനത്തിൽ ഒഴിവുണ്ട്. ടൈപ്പ് റൈറ്റിംഗിലും (ഇംഗ്ലീഷ്) ഷോർട്ട് ഹാന്റ് (ഇംഗ്ലീഷ്) ഹയർ ഗ്രേഡ് സർട്ടിഫിക്കേറ്റും അൻപത് ശതമാനം മാർക്കിൽ ​ കുറയാത്ത എം കോം ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുള്ളവർക്ക് മുൻഗണന ലഭിക്കും. 31ന് രാവിലെ ​ 10.30ന് അഭിമുഖത്തിനായി ഹാജരാകണം.