 
കോഴഞ്ചേരി : എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനാഘോഷം സംസ്ഥാന കമ്മിറ്റിയംഗം ബിജു ശാമുവേൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വിനോദ് മിത്രപുരം അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ 48 വർഷമായി കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ഏക സംഘടനയാണ് എൻ.ജി.ഒ അസോസിയേഷൻ എന്നും ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്തയും ലീവ് സറണ്ടറും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.കെ.സുനിൽകുമാർ, ബ്രാഞ്ച് സെക്രട്ടറി ദർശൻ ഡി.കുമാർ, ജിയോ സെബാസ്റ്റിയൻ,രാഹുൽ കെ.ആർ, അഭിരാജ്, ജാൻസി, കിരൺ എന്നിവർ പ്രസംഗിച്ചു.