റാന്നി: ഏഴാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഗവ.യു.പി.എസ് പഴവങ്ങാടിക്കരയിൽ മെഡിക്കൽ ക്യാമ്പും "ലഹരി വിരുദ്ധ കേരളം" എന്ന വിഷയത്തിൽ കുട്ടികൾക്കായുള്ള ഒരു ബോധവൽക്കരണ ക്ലാസും നടത്തി. യോഗം പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീമാ മാത്യൂ, വാർഡ് മെമ്പർ ബിനിറ്റു മാത്യു, ഡോ.ജിത എന്നിവർ സംസാരിച്ചു.