പത്തനംതിട്ട: സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ഏരിയയുടെ റീജിയണൽ കോൺ കോഴ്‌സ് 30ന് പത്തനംതിട്ട അബാൻ ആർക്കേഡിൽ നടക്കും. ദേശീയ പ്രസിഡന്റ് ഭരത് ദാസ് ഉദ്ഘാടനം ചെയ്യും. ദേശീയ ഉപാദ്ധ്യക്ഷൻ ഡോ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. മുൻദേശീയ പ്രസിഡന്റ് അരവിന്ദ റാവു ഘെധിഗേ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. സമ്മേളനവുമായി ബന്ധപ്പെട്ട് സുവനീർ പ്രകാശനവും നടക്കും. പ്രവർത്തന കാലയളവിൽ 200 തയ്യൽമെഷീനുകളും ആവശ്യമായ വീൽചെയറുകളും വിതരണം ചെയ്യാനുള്ള പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ലീജിയൺ പ്രസിഡന്റ് രാജീസ് കൊട്ടാരം, നാഷണൽ വൈസ് പ്രസിഡന്റ് ഡോ.സുരേഷ് കുമാർ, ഡയറക്ടർ വി.ബി. ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.