jci
ജെ.സി.ഐ ചെങ്ങന്നൂർ ടൗണും ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ജാഥ ചെങ്ങന്നൂർ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ അരുൺ കുമാർ, ഫ്ലാഗ്ഗ് ഓഫ് ചെയ്യുന്നു.

ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂർ ടൗണും ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ജാഥയും, ഫ്ലാഷ് മോബും നടത്തി. ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ്‌ ഫിലിപ്പ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ജാഥ ചെങ്ങന്നൂർ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ അരുൺ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.ജെ.സി.ഐ മുൻ സോൺ പ്രസിഡന്റ്‌ ജി.അനൂപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.റോബി പുതുക്കേരി, ലാവണ്യ എം,ടോണി കുതിരവട്ടം എന്നിവർ പ്രസംഗിച്ചു.