തിരുവല്ല: ആദ്ധ്യാത്മികതയുടെ തീവ്രമായ ഭാവത്തിലൂടെ ക്രിസ്തുവിലുള്ള സമർപ്പണം സമ്പൂർണ്ണമാക്കിയ പുണ്യവാനാണ് പരുമല തിരുമേനിയെന്ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരുമലയിൽ നടന്ന ഗ്രിഗോറിയൻ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.യാക്കോബ് മാർ ഐറേനിയോസ് മുഖ്യപ്രഭാഷണം നടത്തി.ഫാ.ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ, അസി.മാനേജർ ഫാ.ജെ.മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു. ഇന്ന് ഗ്രിഗോറിയൻ പ്രഭാഷണത്തിൽ തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.അനിൽ വൈദ്യമംഗലം മുഖ്യപ്രഭാഷണം നടത്തും.
അഖിലമലങ്കര വൈദികസംഘത്തിന്റെ മേഖലാസമ്മേളനം കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു.
അതിസങ്കീർണ്ണവും അസാധാരണവുമായ കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിട്ടുകൊണ്ട് ജനസേവനം നടത്തേണ്ടവരും ഭാരപ്പെട്ടിരിക്കുന്നവരെ താങ്ങാൻ കടപ്പെട്ടവരുമാണ് വൈദികരെന്ന് അദ്ദേഹം പറഞ്ഞു. ഡോ.മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. നവാഭിഷിക്തരായ മെത്രാപ്പോലിത്തമാർക്കും സഭാസ്ഥാനികൾക്കും സ്വീകരണം നൽകി.
മലങ്കരസഭാ ഗുരുരത്നം ഫാ.റ്റി.ജെ.ജോഷ്വയെ ആദരിച്ചു. ഫാ.ജേക്കബ് കുര്യൻ,സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലിത്ത എന്നിവർ പഠനക്ലാസ് നയിച്ചു.വൈദികസംഘം ജനറൽസെക്രട്ടറി ഫാ.നൈനാൻ വി.ജോർജ്ജ്, ഫാ.ഡോ.മാത്യു വർഗീസ്,ഫാ.സ്‌പെൻസർ കോശി,ഫാ.ലെസ്ലി പി.ചെറിയാൻ, ഫാ.ചെറിയാൻ ടി.സാമുവൽ,ഫാ.ജോൺ ടി.വർഗീസ് എന്നിവർ പ്രസംഗിച്ചു.