തിരുവല്ല: മേപ്രാലിൽ 15 തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് മേപ്രാൽ ജംഗ്‌ഷന് സമീപങ്ങളിലായി ഇവയെ ചത്തനിലയിൽ കണ്ടത്. കാഞ്ഞിരത്തിന്റെ വേരിൽ ഇറച്ചി ചേർത്ത് നൽകി നായ്ക്കളെ ആരോ കൊന്നതാണെന്നും ഇതിന്റെ അവശിഷ്ടങ്ങൾ ചത്ത നായ്ക്കളുടെ സമീപത്ത് നിന്ന് കിട്ടിയതായും നാട്ടുകാർ പറയുന്നു.