28-sob-vj-varghese
വി.ജെ.വർഗീസ്

ചുങ്കപ്പാറ:വരമ്പുങ്കൽ വി.ജെ.വർഗീസ് (വരമ്പുങ്കൽ അപ്പച്ചൻ​ 72) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30 ന് കുളത്തൂർ ചെറുപുഷ്പ പള്ളിയിൽ. കേരള കോൺഗ്രസ് കോട്ടാങ്ങൽ മണ്ഡലം പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, തിരുവല്ല റബർ മാർക്കറ്റിങ്ങ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പർ,കോട്ടാങ്ങൽ കാർഷിക വികസന സമിതി അംഗം, കോട്ടാങ്ങൽ സർവീസ് സഹകരണ സംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ:ചങ്ങനാശ്ശേരി വെളിയത്ത് എൽസമ്മ.മക്കൾ:സുനിൽ ,ജിനു ,സുനിത.മരുമക്കൾ:കരിമ്പനക്കുളം തടത്തേൽ ബിന്ദു, കുളത്തൂർ ഞാലിപ്പറമ്പിൽ ബീനാ,പച്ച തോട്ടുകടവിൽ റോഷി.