തിരുവല്ല: പെരിങ്ങര സെൻട്രൽ ബാങ്ക് കേന്ദ്രീകരിച്ച് എ.ടി.എം. കൗണ്ടർ പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്ര സംസ്കൃതി സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ബാങ്കിന്റെ പ്രവർത്തനരഹിതമായ എ.ടി.എം. കൗണ്ടറിനു മുൻപിൽ നടന്ന പ്രതിഷേധ യോഗത്തിൽ ഏബ്രഹാം തോമസ്, മനു കേശവ്, ജോൺ ഏബ്രഹാം, ബിജു ഗണപതിപറമ്പിൽ, മനോജ് കളരിക്കൽ, അനീഷ് ചന്ദ്രൻ, ബിജുകുമാർ, സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.