ചെങ്ങന്നൂർ : പാണ്ടനാട് നെട്ടയത്തിൽ നവംബർ അഞ്ചിന് നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ബോട്ട് ലീഗ് മത്സര വളളംകളിയോടനുബന്ധിച്ചുള്ള ചെങ്ങന്നൂർ പെരുമ സർഗോത്സവം വിളംബര ജാഥ 29ന് നഗരസഭയിൽ നടക്കും. മുണ്ടൻകാവ് ജംഗ്ഷനിൽ നിന്ന് വൈകിട്ട് 3ന് ആരംഭിക്കുന്ന ജാഥ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിൽ സമാപിക്കും. സജി ചെറിയാൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യും.സംഘാടക സമിതി ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിൽ, ചെങ്ങന്നൂർ ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ പി.എം.തോമസ് എന്നിവർ സമ്മാനദാനം നിർവഹിക്കും. ഐ.എച്ച്. ആർ.ഡി എൻജിനീയറിംഗ് കോളേജിൽ ജാഥ സമാപിക്കുന്നതിനെ തുടർന്ന് നടക്കുന്ന സമാപന സമ്മേളനം സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. രാത്രി 7ന് പന്തളം ബാലന്റെ ഗാനമേള . 30 ന് രാവിലെ 9.30 ന് ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിൽ നഗരോത്സവം നടക്കും. ചിത്രരചന, പ്രസംഗം, ഉപന്യാസരചന, ലളിതഗാനം, നാടൻ പാട്ട് (സിംഗിൾ ആന്റ് ഗ്രൂപ്പ്), ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, നാടോടി നൃത്തം (സിംഗിൾ ആന്റ് ഗ്രൂപ്പ്) തിരുവാതിര, വഞ്ചിപ്പാട്ട് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ. എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മോഹനൻകൊട്ടാരത്തുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.വി. പ്രസാദ് സമ്മാനദാനം നിർവഹിക്കും. വൈകിട്ട് 5ന് ലഹരി മുക്ത കേരളവും യുവത്വത്തിന്റെ പങ്കും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ അമ്പലപ്പുഴ എം.എൽ.എ എച്ച് സലാം ഉദ്ഘാടനം ചെയ്യും. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് വിഷയാവതരണം നടത്തും. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എൻ. അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ കെ. ഷിബുരാജൻ അദ്ധ്യക്ഷത വഹിക്കും.വൈകിട്ട് ആറിന് മെഗാ മാജിക് ഷോ . 31 ന് വൈകിട്ട് 4 ന് വരമുദ്ര . വൈകിട്ട് 6 ന് സീന പള്ളിക്കൽ അവതരിപ്പിക്കുന്ന കഥാപ്രസംഗം . വൈകിട്ട് 7 ന് മത്തായി സുനിലിന്റെ നാടൻ പാട്ട്. കലാസാഹിത്യകായിക മത്സരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യുന്നതിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ രോഹിത് പി. കുമാറുമായി ബന്ധപ്പെടണം. ഫോൺ: 7034647352