റാന്നി:റാന്നി പഞ്ചായത്തിൽ കോൺഗ്രസ് -ബി.ജെ.പി കൂട്ടുകെട്ടോടെ സ്വതന്ത്രൻ കെ.ആർ.പ്രകാശ് പഞ്ചായത്ത് പ്രസിഡന്റായി . എൽ.ഡി.എഫ് 5, യു.ഡി.എഫ് 4, ബി.ജെ.പി 2, സ്വതന്ത്രൻ 2 എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പി അംഗം എ.എസ്. വിനോദ് കുമാറാണ് പേര് നിർദ്ദേശിച്ചത്. കോൺഗ്രസിലെ മിനി തോമസ് പിന്തുണച്ചു എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസർ രാജേഷ് കുമാറായിരുന്നു വരണാധികാരി .
കേരളാ കോൺഗ്രസിലെ ശോഭാ ചാർളി എൽ.ഡി.എഫ് നിർദേശത്തെ തുടർന്ന് പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. . സ്വതന്ത്രാംഗം സച്ചിൻ വയലയാണ് പ്രകാശിന് എതിരെ എൽ.ഡി .എഫ് പിന്തുണയോടെ മത്സരിച്ചത്.