തിരുവല്ല: ജില്ലാപഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി ആനി തോമസിന്റെ പ്രചരണാർത്ഥം നെടുമ്പ്രം മണ്ഡലം കൺത്തർൻഷനും പ്രവർത്തക സംഗമവും നടത്തി. മുൻ എം.എൽ.എ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ അഡ്വ.പി.എസ്.മുരളിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, രാജേഷ് ചാത്തങ്കരി, ജിജോ ചെറിയാൻ, എ.പ്രദീപ് കുമാർ, ബിനു കുര്യൻ, വർഗീസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.