കോഴഞ്ചേരി : വാഴക്കുന്നത്ത് കനാൽ പാലത്തിൽ ബൈക്ക് പാർക്ക് ചെയ്തതിന്റെ പേരിൽ സംഘർഷം. മർദ്ദനമേറ്റെന്ന് ആരോപിച്ച് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് വിദ്യാർത്ഥികളായ വിഷ്ണു, സൽമാൻ, ആദർശ് എന്നിവർ ആറൻമുള പൊലീസിൽ പരാതി നൽകി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.

നവമാദ്ധ്യമങ്ങൾ വഴി വിദ്യാർത്ഥികളാണ് വിവരങ്ങൾ പുറത്തുവിട്ടത്.

കാറിലെത്തിയവർ മർദിച്ചതിന് പുറമേ അസഭ്യം പറഞ്ഞെന്നും വിദ്യാർത്ഥികൾ പറഞ്ഞു .

ഒരു സ്ത്രീയും കാറിലുണ്ടായിരുന്നു. പാലത്തിന്റെ പരിസരത്ത് നിൽക്കുകയായിരുന്ന തങ്ങളെ കണ്ട് വാഹനത്തിൽ പോവുകയായിരുന്ന ഇവർ, റിവേഴ്സ് എടുത്ത് തിരികെ വരികയും പ്രശ്നമുണ്ടാക്കുകയുമായിരുന്നെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

ആൺകുട്ടികളും പെൺകുട്ടികളും പാലത്തിൽ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം

എന്നാൽ, വഴിയടച്ച് മൂന്നു ബൈക്കുകൾ വച്ച് തടസമുണ്ടാക്കിയതിനെ ചോദ്യം ചെയ്തതാണന്നും ആരേയും മർദ്ദിച്ചിട്ടില്ലെന്നും കാറിലുണ്ടായിരുന്നവർ പറഞ്ഞു.

കാറിന് കടന്നുപോകാൻ തടസമുണ്ടായി. ബൈക്കുകൾ മാറ്റാൻ വിദ്യാർത്ഥികൾ തയാറായില്ല.

വിദ്യാർത്ഥികൾക്കെതിരെ കാർ യാത്രക്കാരനായ സുജിത് കോയിപ്രം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

അതേസമയം, പാലത്തിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത തരത്തിൽ ബൈക്കുകളും മറ്റും നിരത്തി വയ്ക്കുന്നത് പതിവാ

ണെന്ന് പരാതിയുണ്ട്.