iffa
ചലച്ചിത്രമേളയുടെ ലോഗോ

അടൂർ : കലയും സാഹിത്യവും സിനിമയും ഇഴകലർന്ന അടൂരിന്റെ മണ്ണിൽ ആറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. 1972 -ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് അരനൂറ്റാണ്ടിലെത്തിയ സ്വയംവരം എന്ന ചിത്രം ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച രണ്ടാമത്തെ ചിത്രംകൂടിയായിരുന്നു ഇത്. .ഇന്നലെ നാല് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ആദ്യംപ്രദർശനത്തിന് എത്തിയത് 2021- ൽ കാല ഫിലീം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിക്കുകയും ഗോൾഡൻ ഒാറഞ്ച് നാഷണൽ ഫിലീം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്ക്കാരം ലഭിച്ചതുമായ 'കമ്മിറ്റ്മെന്റ് ഹസൻ' എന്ന ചിത്രമായിരുന്നു. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ 98 മിനിറ്റ് ദൈർഘ്യംവരുന്ന ഹിന്ദിചിത്രമായ ' എബ്ബ് അല്ലേയ് ഒാ' ഖാദർ അയദ്രസ് അഹമ്മദ് സംവിധാനം ചെയ്ത സൊമാലിയൻ ചിത്രം, ആഫ്രിക്ക മൂവി അക്കാഡമിയുടെ മികച്ച നടനുള്ള അവാർഡ് ലഭിച്ച ' ദി ഗ്രേവ് ഡിഗ്ഗേഴ്സ് വൈഫ്' എന്നിവ പ്രദർശിപ്പിച്ചു.