റാന്നി : മടന്തമൺ - വെച്ചൂച്ചിറ റോഡിലെ ചെമ്പനോലി വളവിൽ ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് അപകടം. ലോഡുമായി ഇറക്കം ഇറങ്ങി വരവേ കൊടുംവളവിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഇവിടം സ്ഥിരം അപകട മേഖലയാണ് ഒരു വർഷം മുമ്പ് ഇതേ സ്ഥലത്ത് മറ്റൊരു ടിപ്പർ മറിഞ്ഞിരുന്നു. ഇൗ വാഹനം ഉടമ സമീപത്തു റോഡിൽ ഉപേക്ഷിച്ചിരിക്കുകയാണ്. അന്ന്ത്തെ അപകടത്തിൽ നശിച്ച ഇടിതാങ്ങി പുനർ നിർമ്മിച്ചിട്ടില്ല. . റോഡ് ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ച ശേഷം അപകടങ്ങൾ സ്ഥിരമാണ്. അപകട മുന്നറിയിപ്പിനായി സ്ഥാപിച്ച ലൈറ്റുകളിൽ ഒന്ന് കാടുമൂടി കിടക്കുകയാണ്. മറ്റേത് കത്തുന്നുമില്ല.