പരീക്ഷകൾക്ക് അപേക്ഷിക്കാം

നവംബർ 10 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.ബി.എ (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ രണ്ടുവരെയും പിഴയോടെ നവംബർ മൂന്നിനും സൂപ്പർഫൈനോടു കൂടി നവംബർ നാലിനും അപേക്ഷ നൽകാം.

നവംബർ 14 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്ക് (2021 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് നവംബർ മൂന്നു വരെ അപേക്ഷ നൽകാം. പിഴയോടെ നവംബർ നാലിനും സൂപ്പർഫൈനോടെ നവംബർ അഞ്ചിനും അപേക്ഷ സ്വീകരിക്കും. റഗുലർ വിദ്യാർത്ഥികൾ 240 രൂപയും വീണ്ടും എഴുതുന്നവർ ഒരോ പേപ്പറിനും 60 രൂപയും (പരമാവധി 240 രൂപ) സി.വി ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം.

നവംബർ 25 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.എച്ച്.എം (2019 അഡ്മിഷൻ റഗുലർ, 2014 മുതൽ 2018 വരെ അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾക്ക് നവംബർ 14 വരെ അപേക്ഷ നൽകാം. പിഴയോടെ നവംബർ 15 നും സൂപ്പർഫൈനോടെ നവംബർ 16 നും അപേക്ഷ സ്വീകരിക്കും. ഒന്നാം മേഴ്‌സി ചാൻസ് (2013 അഡ്മിഷൻ) വിദ്യാർത്ഥികൾ 5515 രൂപ സ്‌പെഷ്യൽ ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം.

വൈവാ വോസി

പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ എം.എ ഹിന്ദി (2018, 2017, 2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015,2014 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) ആഗസ്റ്റ് 2022 പരീക്ഷകളുടെ വൈവ വോസി പരീക്ഷ ചങ്ങനശ്ശേരി, എൻ.എസ്.എസ്. ഹിന്ദു കോളേജ്, ഹിന്ദി വിഭാഗത്തിൽ നവംബർ നാലിന് നടക്കും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി (പി.ജി.സി.എസ്.എസ് നവംബർ 2021) പരീക്ഷയിലെ 2019 അഡ്മിഷനു മുൻപുള്ള (2021 മുതൽ 2018 വരെ അഡ്മിഷൻ) വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 10ന് മുൻപ് ഡി.ആർ 7(പരീക്ഷ)യ്ക്ക് അപേക്ഷ നൽകണം.

ഒന്നാം സെമസ്റ്റർ എം.എൽ.ഐ.ബി.എസ്.സി. (2021 അഡ്മിഷൻ പി.ജി.സി.എസ്.എസ് റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 11 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

അഞ്ചാം സെമസ്റ്റർ ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.എസ്.ഡബ്ല്യു, ബി.പി.ഇ, ബി.ടി.എസ്. സി.ബി.സി.എസ്.എസ് മോഡൽ 3 (2013 മുതൽ 2016 വരെ അഡ്മിഷൻ റീഅപ്പിയറൻസ്, ന്യു ജനറേഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബർ 14 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ, ബി.എസ്.സി മോഡൽ 1,2,3 (2013 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എഡ് ഏകജാലകം

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജുകളിൽ ഏകജാലകം വഴിയുള്ള എം.എഡ് പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. രജിസ്‌ട്രേഷൻ ഫീസ് പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് 650 രൂപയും മറ്റുള്ളവർക്ക് 1300 രൂപയുമാണ്‌. രജിസ്ട്രേഷന് : cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.