കോഴഞ്ചേരി: വഴിയരികിൽ സുഹൃത്തുക്കളായ പെൺകുട്ടികൾക്കൊപ്പം സംസാരിച്ചുനിന്ന വിദ്യാർത്ഥി കൈയേറ്റത്തിന് വിധേയനായ സംഭവത്തിൽ ആറന്മുള പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വാഴക്കുന്നം കനാൽ അക്വഡേറ്റിൽ കൂട്ടുകാർക്കൊപ്പം സംസാരിച്ചുനിന്ന വിദ്യാർത്ഥിക്കാണ് അതുവഴി കാറിൽ സഞ്ചരിച്ചുവന്ന പ്രതികളിൽ നിന്ന് മർദ്ദനമേറ്റത്. അയിരൂർ കൈതക്കോടി പുതിയകാവ് കീമഠത്തിൽ വീട്ടിൽ സുജിത് കുമാർ (43), ഭാര്യ അനുപമ (37), തെള്ളിയൂർ പുതുക്കൊള്ളിൽ വീട്ടിൽ അനു പി.ചന്ദ്രൻ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇൻസ്‌പെക്ടർ സി.കെ മനോജിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.