29-swetha-nagarkotti
ചെങ്ങരൂർ മാർ ഇവാനിയോസ് (മിക്ഫാസ്റ്റ് ) കോളജ് എൻ. എസ്. എസ്. സ്‌കീമിന്റെയും, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ലയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസ് ഒക്ടോബർ മാസം 28ന് കോളജ് ക്യാമ്പസിൽ തിരുവല്ല സബ് കളക്ടർ മിസ്സ്. ശ്വേത നാഗർകോട്ടി ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: ചെങ്ങരൂർ മാർ ഇവാനിയോസ് (മിക്ഫാസ്റ്റ് ) കോളേജ് എൻ. എസ്. എസ്. സ്‌കീമിന്റെയും, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ലയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായുള്ള ബോധവത്കരണ ക്ലാസ് തിരുവല്ല സബ് കളക്ടർ ശ്വേത നാഗർകോട്ടി ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ഷിഹാബുദീൻ ക്ലാസിന് നേതൃത്വം നൽകി. കോളേജ് ഡയറക്ടർ ഫാ.സന്തോഷ് അഴകത്ത്, പ്രിൻസിപ്പൽ ഡോ.ജയചന്ദ്രൻ സി., ബാബു കല്ലുങ്കൽ, സാമുവൽ ചെറിയാൻ, എബി മേക്കരിങ്ങാട്ട്, സുനു വർഗീസ് എന്നിവർ പ്രസംഗിച്ചു.