 
പത്തനംതിട്ട : നന്മയുടെ 19ാമത് വയലാർ അനുസ്മരണത്തിന്റെയും കവിത, ചലച്ചിത്ര ഗാനാലാപന മത്സരത്തിന്റെയും ഉദ്ഘാടനം വേറിട്ടതായി. മത്സരിക്കാനെത്തിയ കുട്ടികളായിരുന്നു ഉദ്ഘാടകർ. ഡയറക്ടർ മിനി മറിയം സഖറിയ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭാദ്ധ്യക്ഷൻ അഡ്വ.സക്കീർ ഹുസൈൻ അനുസ്മരണ പ്രഭാഷണം നടത്തി. കേരള ഫോക് ലോർ അക്കാഡമി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മദ്ധ്യതിരുവിതാംകൂർ നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടർ അഡ്വ.സുരേഷ് സോമയെ ആദരിച്ചു. വിനോദ് ഇളകൊള്ളൂർ, അഡ്വ. ബാബുജി ഈശോ, മഞ്ജു വിനോദ് ഇലന്തൂർ, ആർച്ച ഡൈന ബിനു, ഷേമ എലിസബത്ത് സൈമൺ എന്നിവർ പ്രസംഗിച്ചു.
ഡോ. ശ്രീകാന്ത് നാരായണൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ കാർട്ടൂണിസ്റ്റ് ഷാജി മാത്യു, ബേസിൽ പത്രിക പത്രാധിപർ ഫാ. ലിജോ തൂക്കനാൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ബീന വിശ്വനാഥ്, ശ്രുതി സോമരാജൻ, ഷേബ ഡേന സൈമൺ, ഇന്ദുമനോജ്, ഫ്രെഡി ഉമ്മൻ, റജി മലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു.