ചെങ്ങന്നൂർ: കേരളകൗമുദിയും എക്‌സൈസ് വകുപ്പും സംയുക്തമായി കോടുകുളഞ്ഞി ജെ.എം ഹൈസ്‌കൂളിൽ ഇന്ന് ബോധപൗർണമി ലഹരിവിരുദ്ധ സെമിനാർ നടത്തും. രാവിലെ 10ന് ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ മുരളീധരൻ പിളള ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് സുനിൽ കോടുകുളഞ്ഞി അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് അഭിലാഷ് ബി.എൽ ആമുഖ പ്രഭാഷണം നടത്തും. ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യു ബോധവത്കരണ ക്ലാസ് നയിക്കും. സ്‌കൂൾ ഹെഡ്മാസ്റ്റർ രജിത് കുമാർ ടി.എൻ സ്വാഗതവും സ്റ്റാഫ് പ്രതിനിധി സീന കുരുവിള നന്ദിയും പറയും.