പത്തനംതിട്ട: ജില്ലയിലെ സർക്കാർ ജീവനക്കാരെ പങ്കെടുപ്പിച്ചുള്ള സിവിൽ സർവീസ് കായിക മേളയ്ക്ക് തുടക്കമായി. സംസ്ഥാന മീറ്റിലേക്ക് ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ്, കാരംസ് ജില്ലാ ടീമുകളെ തിരഞ്ഞെടുത്തു. അത് ലറ്റിക് ഇനങ്ങളിൽ മത്സരാർത്ഥികൾ കുറവായിരുന്നു. മേള ഇന്നവസാനിക്കും.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സർക്കാർ ജീവനക്കാരുടെ യൂണിയനുകളെ പ്രതിനിധീകരിച്ച് എം.കെ സതീഷ് (കെ.ജി.ഒ.എ ), കെ.ജി അനീഷ് കുമാർ (എൻ.ജി.ഒ യൂണിയൻ), അജിൻഐപ്പ് ജോർജ് (എൻ.ജി.ഒ അസോസിയേഷൻ), വി.ടി ദിലീപ് ഖാൻ (ജോയിന്റ് കൗൺസിൽ), എസ്. ഗിരീഷ് (എൻ.ജി. ഒ സംഘ്), ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.എസ് അമൽജിത്ത് എന്നിവർ പ്രസംഗിച്ചു.