പത്തനംതിട്ട : നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ നിന്നുള്ള 36-ാമത് നിലയ്ക്കൽ പരുമല പദയാത്രഇന്നു മുതൽ, നവംബർ 1, 2 തീയതികളിൽ നടക്കും. ആങ്ങമൂഴി സെന്റ് ജോർജ് , നിലയ്ക്കൽ സെന്റ് തോമസ്, സീതത്തോട് സെന്റ് ഗ്രിഗോറിയോസ്, വയ്യാറ്റുപുഴ സെന്റ് തോമസ്, കുടപ്പന സെന്റ് മേരീസ്, ചിറ്റാർ സെന്റ് ജോർജ് വലിയപള്ളി , വടശേരിക്കര മർത്ത മറിയം തീർത്ഥാടന പള്ളികളുടെ നേതൃത്വത്തിലാണ് പദയാത്ര നടത്തുന്നത്. 31ന് രാവിലെ 7ന് പദയാത്രാസംഘം പ്രസിഡന്റ് ഫാ.ലിജിൻ തോമസ് നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ കുർബാന അർപ്പിക്കും. 8.30ന് കാട്ടുവള്ളി കുരിശും വഹിച്ച് പദയാത്ര ആരംഭിക്കും. വൈകിട്ട് 6ന് വടശേരിക്കര മർത്തമറിയം തീർത്ഥാടന പള്ളിയിൽ എത്തി പ്രാർത്ഥനയ്ക്ക് ശേഷം വിശ്രമം.നവംബർ ഒന്നിന് രാവിലെ 5ന് പദയാത്ര പുനരാരംഭിക്കും. നവംബർ 2ന് പരുമല പള്ളിയിലെ കുർബാനയിലും പെരുനാളിലും സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഫാ.ലിജിൻ തോമസ്, ജനറൽ കൺവീനർ അനു വടശേരിക്കര എന്നിവർ പങ്കെടുത്തു.