പത്തനംതിട്ട: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖ ഉടൻ മൈലപ്രയിൽ പുനഃസ്ഥാപിക്കണമെന്ന് ബി.ജെ.പി ചിറ്റാർ മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ മൈലപ്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1980ൽ മൈലപ്ര ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് ശാഖാ 2020 മാർച്ചിൽ യാതൊരു കാരണവും കൂടാതെ മൈലപ്രയിൽ നിന്നും കുമ്പഴയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ബാങ്ക് ശാഖ ആരംഭിക്കുവാൻ അനുയോജ്യമായ കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്റെ നിർദ്ദേശം ലഭിച്ചിട്ടും ബാങ്ക് ശാഖ പുനഃസ്ഥാപിക്കാത്തത് ചില സി.പി.എം , കോൺഗ്രസ് നേതാക്കളുടെയും മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെയും ഒത്തുകളിയുടെ ഭാഗമായിട്ടാണന്ന് ബി.ജെ.പി ചിറ്റാർ മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ മൈലപ്ര പറഞ്ഞു. ബാങ്ക് ശാഖ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജനകീയ പ്രതിഷേധ സമരപരിപാടികൾ നടത്തുമെന്നും ജയകൃഷ്ണൻ പറഞ്ഞു.