deepam
മലങ്കാവ് ദീപം സാംസ്കാരിക സംഘടനയുടെ വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്യുന്നു.

കടമ്പനാട് : മലങ്കാവ് ദീപം സാംസ്‌കാരിക സംഘടനയുടെ 15-ാമത് വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. ചികിത്സാ ധനസഹായ വിതരണം കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് നിർവഹിച്ചു. പഞ്ചായത്തംഗം കെ.ജി ശിവദാസൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് അഖിൽ ബാലൻ അദ്ധ്യക്ഷനായിരുന്നു. ശരത് ലാൽ, ബി.ശ്രീപ്രകാശ്, പ്രശാന്ത്, ഷിബു, ബൈജു, അനിതാമണിയൻ, രാജമ്മ, റജി, ഉണ്ണികൃഷ്ണൻ, ഉമേഷ് എന്നിവർ സംസാരിച്ചു.