പത്തനംതിട്ട: സമത സൈനിക ദൾ നേതൃത്വ പരിശീലന ക്യാമ്പും പ്രവർത്തക സമ്മേളനവും 30 ന് ഇലവുംതിട്ടയിൽ സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു . വൈകിട്ട് 3 ന് അഖിലേന്ത്യാ ഓർഗനൈസർ മാർഷൽ സുനിൽ സാരി പുത്ത സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള ഓർഗനൈസർ അഡ്വ. പിറവന്തൂർ ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഭന്തെ കശ്യപ് സ്വാഗതം പറയും. ദേശീയ ബൗദ്ധിക മുഖ്യൻ മാർഷൽ അഡ്വ . പ്രകാശ് ദാർശനിക മുഖ്യ പ്രഭാഷണം നടത്തും. കേരളാ ബൗദ്ധിക മുഖ്യൻ മാർഷൽ ചന്ദ്രബാബു, മാർഷൽ ജോസ് സാരനാഥ് , മാർഷൽ അരുൺ കെ.ബി , മാർഷൽ പ്രശാന്ത് കുളക്കട, മാർഷൽ രാഹുൽ രാജ് എന്നിവർ സംസാരിക്കും . വാർത്താ സമ്മേളനത്തിൽ മാർഷൽ സുനിൽ സാരി പുത്ത നാഗ്പൂർ, മാർഷൽ അഡ്വ . പ്രകാശ് ദാർശനിക നാഗ്പൂർ, മാർഷൽ അഡ്വ. പിറവന്തൂർ ശ്രീധരൻ, അഡ്വ. ഭാന്തെ കശ്യപ്, മാർഷൽ ചന്ദ്രബാബു .ജി എന്നിവർ പങ്കെടുത്തു.