sanitation
പമ്പാതീരം ദേവസ്വം ബോർഡ് ജീവനക്കാർ ശുചീകരിക്കുന്നു

ശബരിമല : തീർത്ഥാടനത്തോടനുബന്ധിച്ച് പമ്പാ നദിയുടെ തീരവും പരിസരവും തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാർ ശുചീകരിച്ചു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനു മുന്നോടിയായി പമ്പയുടെ തീരത്ത് കൂടിക്കിടന്ന പഴയതുണികൾ തീരത്ത് നിന്ന് പൂർണമായും നീക്കംചെയ്തു. നദിയിൽ ഭക്തർ നിക്ഷേപിച്ചിരുന്ന തുണികൾ, മറ്റ് പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ വാരിയെടുത്ത് നദിയെ മാലിന്യ മുക്തമാക്കി. ശബരിമല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ രവികുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശാന്തകുമാർ, പമ്പ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മണികണ്ഠൻ, നിലയ്ക്കൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി.നാഥ് തുടങ്ങിയവരും ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ദേവസ്വം ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.