perunnaal
അഖിലമലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ധ്യാനം ഏബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സാമൂഹിക,കുടുംബ പ്രശ്‌നങ്ങളുടെ പ്രധാനകാരണം ദൈവത്തിൽനിന്നുള്ള അകൽച്ചയാണെന്നും അദ്ധ്യാത്മിക ജീവിതത്തിലൂടെ ദൈവത്തിങ്കലേക്ക് മടങ്ങിവരണമെന്നും ഏബ്രഹാം മാർ സ്‌തേഫാനോസ് മെത്രാപ്പൊലീത്ത പറഞ്ഞു. അഖിലമലങ്കര പ്രാർത്ഥനായോഗത്തിന്റെ നേതൃത്വത്തിൽ പരുമലയിൽ ധ്യാനം നയിക്കുകയായിരുന്നു അദ്ദേഹം. പ്രാർത്ഥനായോഗം പ്രസിഡന്റ് ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാ.ബിജു മാത്യു പ്രക്കാനം, ജനറൽ സെക്രട്ടറി ഫാ.മത്തായി കുന്നിൽ, സെക്രട്ടറിമാരായ സനാജി ജോർജ്ജ് ചേപ്പാട്, ഐസക് തോമസ്, പി.എസ്.ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.