രാജ്യാന്തര ഇന്റർനെറ്റ് ദിനം
International Internet Day
2005 ഒക്ടോബർ 29 നാണ് ആദ്യമായി ഇന്റനെറ്റ് ദിനം ആചരിച്ചത്. പിന്നീട് എല്ലാവർഷവും ഒക്ടോബർ 29 ഇന്റർനെറ്റ് ദിനമായി ആചരിക്കുന്നു. ഇന്റർനെറ്റ് ഉപഭോക്താക്കളും ഇന്റർനെറ്റ് സൊസൈറ്റിയുമാണ് ഈ ദിനാചരണത്തിന് നേതൃത്വം നൽകുന്നത്.
World Psoriasis Day
സോറിയാസിസ് ദിനം
October 29 - The International Federation of Psoriasis Association (IFPA) രാജ്യാന്തര സോറിയാസിസ് ദിനമായി ആചരിക്കുന്നു.
ലോകപക്ഷാഘാത ദിനം
World Stroke Day
2004ൽ കാനഡയിലെ വാൻകൂവറിൽ നടന്ന വേൾഡ് സ്‌ട്രോക്ക് കോൺഗ്രസിലാണ് ഒക്ടോബർ 29ന് ലോക സ്‌ട്രോക്ക് ദിനം സ്ഥാപിതമായത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ വേൾഡ് സ്‌ട്രോക്ക് കാമ്പെയ്‌നിന്റെ ഗുഡ് വിൽ അംബാസിഡറാണ്.
തുർക്കി
തെക്ക് പടിഞ്ഞാറെ ഏഷ്യയിലെ യൂറോപ്യൻ രാജ്യമായ തുർക്കിയുടെ റിപ്പബ്‌ളിക് ദിനം ഒക്ടോബർ 29 ആണ്.