പന്തളം:പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ,സെക്രട്ടറി കെ.ആർ. രവി ,പന്തളം മഹേഷ് ,സുനിതാവേണു ,രത്‌നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടകർക്ക് വിശ്രമിക്കാനോ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനോ കഴിയാത്ത അവസ്ഥയാണ്. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും നിർമ്മിച്ച രണ്ട് ശൗചാലയങ്ങൾ ഇവിടെ ഉണ്ടെങ്കിലും ഒന്ന് പൂർണമായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലും രണ്ടാമത്തേത് ടൈലും ക്ലോസറ്റും പൊട്ടിപ്പൊളിഞ്ഞ് ഭാഗികമായി ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലുമാണ്.