പന്തളം: പതിനൊന്ന് ശതമാനം ഡിഎ അനുവദിക്കുക, പെൻഷൻ കുടിശിക അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, മെഡിസെപ്പ് ആയുർവേദ ആശുപത്രികളിലും ഹോമിയോ ആശുപത്രികളിലും നടപ്പിലാക്കുക, വിലക്കയറ്റം തടയുക അഴിമതി ഇല്ലാതാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നവംബർ ഒന്നിന് കരിദിനം ആചരിക്കും. ഇതിന്റെ ഭാഗമായി പന്തളം സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തുന്നതിന് തീരുമാനിച്ചു.വൈ. റഹീം റാവുത്തറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന സമിതി അംഗം എം എ ജോൺ ഉദ്ഘാടനം ചെയ്തു. ആർ.മോഹൻ കുമാർ, കോശി, മാണി, രാധാകൃഷ്ണപിള്ള, ഷെരീഫ്, പ്രൊഫ: അബ്ദുൽ റഹ്മാൻ,ആനന്ദൻ, അലക്‌സി തോമസ്, തുടങ്ങിയവർ സംസാരിച്ചു.